ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റില്‍ കോലിക്കും പൂജാരക്കും അര്‍ധസെഞ്ചുറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

By Web TeamFirst Published Aug 20, 2018, 5:50 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ്. എട്ടുവിക്കറഅറ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ ആകെ 362 റണ്‍സിന്റെ ലീഡുണ്ട്. 56 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 54 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ്. എട്ടുവിക്കറഅറ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ ആകെ 362 റണ്‍സിന്റെ ലീഡുണ്ട്. 56 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 54 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍.

124/ എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി കോലിയും പൂജാരയും കരുതലോടെയാണ് തുടങ്ങിയത്. ഇതോടെ തുടക്കത്തില്‍ റണ്‍നിരക്ക് കുറഞ്ഞു. എന്നാല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടതോടെ ഇരുവരും സ്കോര്‍ ഉയര്‍ത്തി. ആദ്യ സെഷനില്‍ 29 ഓവറില്‍ 70 റണ്‍സെ കൂട്ടിച്ചേര്‍ത്തുള്ളൂവെങ്കിലും വിക്കറ്റൊന്നും നഷ്ടമാവാഞ്ഞത് ഇന്ത്യയുടെ വിജയപ്രതീക്ഷ കൂട്ടിയിട്ടുണ്ട്. 40 റണ്‍സില്‍ നില്‍ക്കെ പൂജാരയെ ബെയര്‍സ്റ്റോ കൈവിട്ടിരുന്നു. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ നടുവിരലിന് പരിക്കേറ്റ ജോണി ബെയര്‍സ്റ്റോയെ സ്കാനിംഗിന് വിധേയനാക്കും.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബെയര്‍സ്റ്റോ ബാറ്റ് ചെയ്യുമോ എന്നകാര്യം ഉറപ്പായിട്ടില്ല. രണ്ട് ദിവസവും എട്ടുദിവസവും ബാക്കിയിരിക്കെ 500ന് അടുത്ത് ലീഡെടുത്തശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഇന്ന് അവസാന സെഷനില്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയും ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്താല്‍ നാലാം ദിനം തന്നെ ഇന്ത്യക്ക് ട്രെന്റ്ബ്രിഡ്ജില്‍ ജയിച്ചുകയറാനാവും.

click me!