രണ്ടാം ടെസ്റ്റ്; ഇന്ത്യയുടെ അന്തിമ ഇലവന്‍ പ്രഖ്യാപിക്കുംമുമ്പെ ചോര്‍ന്നു ?

Published : Aug 10, 2018, 11:57 AM IST
രണ്ടാം ടെസ്റ്റ്; ഇന്ത്യയുടെ അന്തിമ ഇലവന്‍ പ്രഖ്യാപിക്കുംമുമ്പെ ചോര്‍ന്നു ?

Synopsis

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള അന്തിമ ഇലവന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ലോര്‍‍ഡ്സ് ടെസ്റ്റിനുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അന്തിമ ഇലവന്റെ വിശദാംശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള അന്തിമ ഇലവന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ലോര്‍‍ഡ്സ് ടെസ്റ്റിനുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും അന്തിമ ഇലവന്റെ വിശദാംശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഴമൂലെ ആദ്യദിനത്തിലെ കളി പൂര്‍ണമായും ഉപേക്ഷിച്ചതിനാല്‍ ടോസ് പോലും ഇട്ടിട്ടില്ല. ഇതിനുമുമ്പാണ് ടീം ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ ടീം ലിസ്റ്റ് അനുസരിച്ച് ആദ്യ ടെസ്റ്റ് കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ലോര്‍ഡ്സില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മഴ പെയ്ത സാഹചര്യം സീമര്‍മാര്‍ക്ക് അനുകൂലമാകുമെന്നതിനാല്‍ ആദ്യ ടെസ്റ്റിലേതുപോലെ ഒറ്റ സ്പിന്നര്‍ മാത്രമാണ് ടീമിലുള്ളത്.

ഓപ്പണറായി ശീഖര്‍ ധവാനും മുരളി വിജയ്‌യും തന്നെ എത്തുമ്പോള്‍ കെ എല്‍ രാഹുല്‍ തന്നെയാണ് വണ്‍ഡൗണായി എത്തുന്നത്. ചേതേശ്വര്‍ പൂജാര ഈ ടെസ്റ്റിലുമുണ്ടാവില്ലെന്നാണ് ടീം ലിസ്റ്റ് വ്യക്തമാക്കുന്നത്. അതേസമയം, ഇംഗ്ലണ്ട് ടീമില്‍ ബെന്‍ സ്റ്റോക്സിന്റെ പകരക്കാരനായി ക്രിസ് വോസ്ക് എത്തി. മോയിന്‍ അലി ടീമിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മഴ പെയ്ത സാഹചര്യത്തില്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറെ കളിപ്പിക്കാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം