
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റംകുറിച്ച റിഷഭ് പന്ത് നേടിയ ആദ്യ റണ്ണില്‍ തന്നെ ചരിത്രം കുറിച്ചു. ക്യാപ്റ്റന്‍ വിരാട് കോലി പുറത്തായശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് നേരിട്ട രണ്ടാം പന്ത് തന്നെ ആദില്‍ റഷീദീനെ സിക്സറിന് പറത്തിയാണ് ചരിത്രം കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആദ്യ റണ്‍സ് സിക്സറിലൂടെ നേടുന്നത് ഇതാദ്യമാണ്.
ആദ്യ ദിനം 22 റണ്‍സുമായി പുറത്താകാതെ നിന്ന പന്തിന് പക്ഷെ രണ്ടാം ദിനം ആ മികവ് ആവര്‍ത്തിക്കാനായില്ല. രണ്ടാം ദിനം ആദ്യ സെഷനില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പന്ത് പുറത്തായി. 51 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 24 റണ്‍സാണ് ആദ്യ മല്‍സരത്തില്‍ പന്തിന്റെ സമ്പാദ്യം.
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സ് അടിച്ച് അക്കൗണ്ട് തുറക്കുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാണ് പന്ത്. എറിക് ഫ്രീമാന്‍, കാര്‍ലില്‍ ബെസ്റ്റ്, കീത്ത് ഡാബെന്‍ഗ്വ, ഡെയ്‌ല്‍ റിച്ചാര്‍ഡ്സ്, ഷഫീയുല്‍ ഇസ്‍ലാം, ജഹുറുല്‍ ഇസ്‍ലാം, അല്‍ അമിന്‍ ഹുസൈന്‍, മാര്‍ക്ക് ക്രെയ്ഗ്, ധനഞ്ജയ ഡിസില്‍വ, കമ്റുല്‍ ഇസ്‌ലാം, സുനില്‍ അംബ്രിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!