
ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്‍മാര്‍ തമ്മിലുള്ള പോരാട്ടമാകുമെന്ന് പരമ്പര തുടങ്ങും മുമ്പെ പ്രവചിക്കപ്പെട്ടതാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും തമ്മിലുള്ള പോരാട്ടം. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായ റൂട്ട് ബെയര്‍സ്റ്റോയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിക്കുമെന്ന് കരുതിയിരിക്കെയാണ് കോലിയുടെ ഇടപെടല്‍ എത്തിയത്.
രണ്ടാം റണ്ണിനായി ഓടിയ റൂട്ടിനെ കോലിയുടെ നേരിട്ടുള്ള ത്രോ റണ്ണൗട്ടാക്കി. ആ വിക്കറ്റ് ഇന്ത്യക്ക് എന്തുമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് പിന്നീടുള്ള ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ച തന്നെ തെളിവ്. 216/3 എന്ന സ്കോറില്‍ നിന്ന് വന്‍തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് 300 പോലും കടക്കുമോ എന്ന് സംശയമാണ്. സെഞ്ചുറിയിലേക്ക് കുതിച്ച റൂട്ടിനെ റണ്ണൗട്ടാക്കിയശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി അതാഘോഷിച്ചതാകട്ടെ റൂട്ടിന്റെ വിജയാഘോഷത്തെ അനുകരിച്ചുകൊണ്ടായിരുന്നു. ഒപ്പം ഇംഗ്ലീഷ് ആരാധകരോട് നിശബ്ദരാവാനും കോലി ആംഗ്യം കാട്ടി.
ഫ്ലൈയിംഗ് കിസ് നല്‍കി ആഘോഷിക്കാറുള്ള റൂട്ടിനെ കളിയാക്കിക്കൊണ്ടുള്ള കോലിയുടെ ആഘോഷത്തിന് റൂട്ട് എന്തു മറുപടിയാവും നല്‍കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!