വീണ്ടും കുല്‍ദീപ്; ഇംഗ്ലണ്ട് നായകനെയും പുറത്താക്കി ആഞ്ഞടിക്കുന്നു

Web Desk |  
Published : Jul 14, 2018, 05:35 PM ISTUpdated : Oct 04, 2018, 03:00 PM IST
വീണ്ടും കുല്‍ദീപ്; ഇംഗ്ലണ്ട് നായകനെയും പുറത്താക്കി ആഞ്ഞടിക്കുന്നു

Synopsis

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോര്‍ഡ്സില്‍  നടക്കുന്നത്

ലോ‌ഡ്‌സ്: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യയുടെ പോരാട്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട് തുടക്കം ലഭിച്ചെങ്കിലും കുല്‍ദീപ് യാദവിന് മുന്നില്‍ പതറുന്ന കാഴ്ചയാണ് ലോര്‍ഡ്സില്‍ ദൃശ്യമാകുന്നത്. 69 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ച കുല്‍ദീപ് സ്കോര്‍ ബോര്‍ഡില്‍ 86 എത്തിയപ്പോള്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരവും നല്‍കി.

നായകന്‍ മോര്‍ഗനും റൂട്ടും ചേര്‍ന്ന ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടയില്‍ മൂന്നാം വിക്കറ്റും വീഴ്ത്തി കുല്‍ദീപ് ഇന്ത്യയുടെ രക്ഷകനാകുകയാണ്. മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് നേടിയ മോര്‍ഗന്‍ റൂട്ട് കൂട്ടുകെട്ട് കുല്‍ദീപ് പൊളിക്കുകയായിരുന്നു. 53 റണ്‍സ് നേടിയ മോര്‍ഗനെ ധവാന്‍റെ കയ്യിലെത്തിച്ചാണ് കുല്‍ദീപ് രക്ഷകനായത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 32 ഓവറില്‍ 3 വിക്കറ്റിന് 191 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ജേസണ്‍ റോയ് 40 ഉം ബെയര്‍സ്റ്റോ 38 ഉം റണ്‍സെടുത്താണ് കുല്‍ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. ജോ റുട്ട് 55 ഉം ബെന്‍സ്റ്റോക്സ് 1 ഉം റണ്‍സുമായി ബാറ്റ് വീശുകയാണ്. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനമാണ് ലോര്‍ഡ്സില്‍  നടക്കുന്നത്. ആദ്യ ഏകദിനം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. രോഹിത് ശർമയുടെയും കുൽദീപ് യാദവിന്‍റെയും മികവിലായിരുന്നു ഇന്ത്യൻ ജയം. നേരത്തെ ട്വന്‍റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം