ഉമേഷും ചാഹലും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു; ഇംഗ്ലിഷ് മുന്‍നിര തകര്‍ന്നു

Web Desk |  
Published : Jul 07, 2018, 12:37 AM ISTUpdated : Oct 02, 2018, 06:45 AM IST
ഉമേഷും ചാഹലും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു; ഇംഗ്ലിഷ് മുന്‍നിര തകര്‍ന്നു

Synopsis

ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി

കാര്‍ഡിഫ്: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ 149 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്‍റെ മുന്‍നിര തകര്‍ന്നു. തകര്‍ത്തെറിയുന്ന ഉമേഷ് യാദവും ചാഹലുമാണ് ഇന്ത്യക്ക് പ്രതീക്ഷയേകുന്നത്. 50 റണ്‍സ് നേടുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.

ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി. ജാസണ്‍ റോയ് 15 ഉം ബട്ട്ലര്‍ 14 റണ്‍സ് നേടി ഉമേഷിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 9 റണ്‍സ് നേടിയ റൂട്ടിന്‍റെ വിക്കറ്റ് ചാഹല്‍ തെറിപ്പിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 9 ഓവറില്‍ 56 ന് 3 എന്ന നിലയിലാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണെടുത്തത്. മൂന്ന് വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നായകന്‍ വിരാട് കോലിയും റെയ്‌നയും എംഎസ് ധോണിയും ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ചയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ജേക്ക് ബാളിന്‍റെ പന്തില്‍ ബട്ട്ലര്‍ പിടിച്ച് പുറത്താകുമ്പോള്‍ 6 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. രോഹിതിന് പിന്നാലെ 10 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ റണ്‍ഔട്ടായി. ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ച് കെഎല്‍ രാഹുലിന് പിടിച്ച് നില്‍ക്കാനായില്ല. 

ആറ് റണ്‍സ് നേടിയ രാഹുലിനെ പ്ലങ്കറ്റ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് കണ്ടത് റെയ്‌മയും കോലിയും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 27 റണ്‍സെടുത്ത് റെയ്‌ന പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ച കോലി 47ല്‍ വീണു. പിന്നീട് ധോണിയും പാണ്ഡ്യയുടെ ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ധോണി 24 പന്തില്‍ 32 റണ്‍സും പാണ്ഡ്യ 10 പന്തില്‍ 12 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ