നാഗ്പൂര്‍ ടെസ്റ്റ്: ഇന്ത്യക്ക് ലീഡ്, മുരളി വിജയ്ക്ക് സെഞ്ച്വറി

By Web DeskFirst Published Nov 25, 2017, 3:34 PM IST
Highlights

നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ 203 റണ്‍സിന് പുറത്തായ ശ്രീലങ്കയ്ക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 240 എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. മൂന്നാമത്തെ സെഷനില്‍ 91 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും 13 റണ്‍സുമായി കോലിയുമാണ് ക്രീസില്‍. സെഞ്ച്വറി നേടിയ മുരളി വിജയ് (221 പന്തില്‍ 128) ഹെരത്തിന്റെ പന്തില്‍ ദില്‍റുവാന്‍ പെരേരയ്ക്ക് ക്യാച്ച് നല്‍കി പുറത്തായിരുന്നു.

ആദ്യ ദിനം ഇന്ത്യന്‍ ബൗളിങ് നിര ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 205ല്‍ അവസാനിക്കുകയായിരുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അശ്വിന്‍ നാലും ജഡേജ മൂന്നും വിക്കറ്റു വീഴ്ത്തിയപ്പോള്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് ഏഴ് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. വെളിച്ചക്കുറവ് വില്ലനായ ആദ്യ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

click me!