നാഗ്പൂര്‍ ടെസ്റ്റില്‍ ഈ ശ്രീലങ്കന്‍ ബൗളറെ ഇന്ത്യ ഭയക്കണം

Published : Nov 23, 2017, 10:03 PM ISTUpdated : Oct 04, 2018, 06:02 PM IST
നാഗ്പൂര്‍ ടെസ്റ്റില്‍ ഈ ശ്രീലങ്കന്‍ ബൗളറെ ഇന്ത്യ ഭയക്കണം

Synopsis

നാഗ്പൂര്‍: വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വെറ്ററന്‍ സ്‌പിന്നര്‍ രങ്കണ ഹെരാത്തായിരിക്കും പ്രധാന ആയുധമെന്ന് നായകന്‍ ദിനേശ് ചന്ദിമല്‍. നാഗ്പൂരിലെ പുല്ലുകുറഞ്ഞ പിച്ചില്‍ രങ്കണ ഹെരാത്തിന് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്താന്‍ കഴിയുമെന്നാണ് ചന്ദിമലിന്‍റെ വിലയിരുത്തല്‍.

കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി എട്ട് ഓവര്‍ മാത്രമാണ് ഹെരാത്ത് ഏറിഞ്ഞത്. നാഗ്പൂരില്‍ സ്‌പിന്നിന് അനുകൂലമായ പിച്ചൊരുക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ചന്ദിമലിന്‍റെ നീക്കം. നാഗ്പൂരിലേത് മികച്ച സ്‌പിന്‍ പിച്ചാണെന്നും ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന് മൂന്ന് വിക്കറ്റ്; അമേരിക്കയേയും തീര്‍ത്ത് പാകിസ്ഥാന്‍, ജയം 32 റണ്‍സിന്
സഞ്ജുവിന് കഴിയാത്തത് ഷറഫു അടിച്ചെടുത്തു; കണ്ണൂര്‍, പഴയങ്ങാടിക്കാരന്‍ ഇനി യുഎഇ ക്രിക്കറ്റിന്റെ ഭാവിതാരം