കോലിക്കൊപ്പം സെല്‍ഫി എടുക്കാന്‍ രണ്ട് ആരാധകര്‍ കണ്ടെത്തിയ മാര്‍ഗം

By Web TeamFirst Published Oct 4, 2018, 11:24 PM IST
Highlights

ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം പൃഥ്വി ഷായുടെ സെഞ്ചുറികൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്. മത്സരത്തിനിടെ പിച്ചിലേക്ക് ഓടിക്കയറിയ ആരാധകരെക്കൊണ്ടുകൂടിയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.

രാജ്കോട്ട്: ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം പൃഥ്വി ഷായുടെ സെഞ്ചുറികൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്. മത്സരത്തിനിടെ പിച്ചിലേക്ക് ഓടിക്കയറിയ ആരാധകരെക്കൊണ്ടുകൂടിയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.

ക്രീസില്‍ നില്‍ക്കുകയായിരുന്ന കോലിക്ക് അടുത്തെത്തിയ രണ്ടുപേരും യാതൊരു കൂസലുമില്ലാതെ മൊബൈല്‍ എടുത്ത് കോലിക്കൊപ്പം സെല്‍ഫി എടുത്തു. ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം സെല്‍ഫിയെടുക്കാന്‍ ലഭിച്ച അവസരം യുവ ആരാധകര്‍ ശരിക്കും ആസ്വദിച്ചു.

ഇരുവരെയും കോലി തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും സെല്‍ഫിയെടുത്തതിനുശേഷം മാത്രമാണ് ഇവര്‍ മടങ്ങിയത്. അമ്പയര്‍മാരെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടിട്ടും പോവാന്‍ കൂട്ടാക്കാതിരുന്ന ആരാധകരെ ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റിയത്. ഇത് വന്‍ സുരക്ഷാ പിഴവാണ് വിലയിരുത്തപ്പെടുന്നത്.

click me!