ഇന്ത്യയുടെ എട്ടിന്‍റെ പണി; വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്‌ടം

Published : Nov 01, 2018, 03:39 PM IST
ഇന്ത്യയുടെ എട്ടിന്‍റെ പണി; വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്‌ടം

Synopsis

വിന്‍ഡീസിന് 28.1 ഓവറില്‍ 94 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഭുവിയും ബൂംമ്രയും തുടക്കമിട്ട വിക്കറ്റ് വേട്ടയ്ക്കൊപ്പം ജഡേജയും ഖലീലും കുല്‍ദീപും ചേര്‍ന്നതോടെ സന്ദര്‍ശകര്‍ തകരുകയായിരുന്നു.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസിന് കൂട്ടത്തകര്‍ച്ച. വിന്‍ഡീസിന് 28.1 ഓവറില്‍ 94 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഭുവിയും ബൂംമ്രയും തുടക്കമിട്ട വിക്കറ്റ് വേട്ടയ്ക്കൊപ്പം ജഡേജയും ഖലീലും കുല്‍ദീപും ചേര്‍ന്നതോടെ സന്ദര്‍ശകര്‍ തകരുകയായിരുന്നു.

ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ(0) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ അക്കൗണ്ട് തുറക്കും മുന്‍പ് ബൂംമ്ര ബൗള്‍ഡാക്കി. അപ്പോള്‍ വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു.

പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 36 റണ്‍സില്‍ എത്തിച്ചെങ്കിലും ആക്രമിച്ച് കളിച്ച മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി  രവീന്ദ്ര ജഡേജ വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്‍കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് റോമന്‍ പവലുമായി സഖ്യത്തിന് ശ്രമിച്ച ഹെറ്റ്‌മെയറെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ് കിതപ്പ് കൂടി. ഹെറ്റ്‌മെയറുടെ സമ്പാദ്യം വെറും ഒമ്പത് റണ്‍സ്.

തൊട്ടടുത്ത ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 16ല്‍ നില്‍ക്കേ റോമനെ പേസര്‍ ഖലീല്‍ അഹമ്മദും പുറത്താക്കിയതോടെ വിന്‍ഡീസ് കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്തെ ബാറ്റിംഗ് പ്രതീക്ഷയായ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(25) ഖലീല്‍ അഹമ്മദ് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും നഷ്ടമായി.

29-ാം ഓവറിലെ ആദ്യ പന്തില്‍ കീമോ പോള്‍ അഞ്ച് റണ്‍സുമായി കുല്‍ദീപിനും കീഴടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 30 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്. ദേവേന്ദ്ര ബിഷുവും കെമാര്‍ റോച്ചുമാണ് ക്രീസില്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റാഞ്ചിയിലെ കനത്ത തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ; ലീഡ് നേടാന്‍ വിന്‍ഡീസ്, ഇന്ന് മൂന്നാം ടി20
38.3 ഓവറില്‍ 501 റണ്‍സ്! എന്തിനാണിത്തരം പിച്ചുകള്‍? ബൗളർമാർക്ക് റോള്‍ വേണ്ടേ?