
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള അവസാന 12 പേരെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. ഓപ്പണിംഗില്‍ കൗമാരതാരം പൃഥ്വി ഷായുടെ അരങ്ങറ്റം ഉറപ്പായതാണ് 12 അംഗ ടീമിലെ ഏറ്റവും വലിയ പ്രത്യേകത. അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന മയാങ്ക് അഗര്‍വാള്‍ അവസാന 12ല്‍ ഇടം പിടിച്ചിട്ടില്ല.
കെഎല്‍ രാഹുലിന് ഒപ്പം പൃഥ്വി ഷാ ഓപ്പണറായി എത്തുമ്പോള്‍ ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് അവസാന 12ല്‍ പേരില്‍ ഉള്ള്. നാളെ ടോസി്ന മുമ്പ് മാത്രമെ മൂന്ന് പേസര്‍മാര്‍ വേണോ മൂന്ന് സ്പിന്നര്‍മാര്‍ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ പുറത്തിരിക്കും. മൂന്ന് സ്പിന്നര്‍മാരാണെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തുപോവും. ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ഓപ്പണിംഗില്‍ രാഹുലിന് പറ്റിയ പങ്കാളിയെ കണ്ടെത്താനുള്ള ഇന്ത്യയുടെ അവസാന അവസരമാണിത്.
ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള മുന്നൊരുക്കമെന്ന നിലയില്‍ ബൗണ്‍സുള്ള പിച്ചൊരുക്കണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ മൂന്ന് പേസര്‍മാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!