
മുംബൈ: ക്യാച്ചെടുത്ത് കഴിഞ്ഞാല്‍ ഒരു കാല്‍ ഉയര്‍ത്തി തുടയിലടിച്ചുള്ള ശീഖര്‍ ധവാന്റെ "ഗബ്ബാര്‍ ആഘോഷം' കാണാത്ത ആരാധകരുണ്ടാവില്ല. എന്നാല്‍ വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇതേ ആഘോഷത്തിന് ധവാന്‍ കാഴ്ചക്കാരാനായി നില്‍ക്കേണ്ടിവന്നു.
കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലേതുപോലെ മികച്ച രീതിയില്‍ തുടങ്ങിയ ധവാന് പക്ഷെ കീമോ പോളിന് മുന്നില്‍ അടിതെറ്റി. 38 റണ്‍സെടുത്ത ധവാനെ കീറോണ്‍ പവലിന്റെ കൈകകളിലെത്തിച്ച പോള്‍ വിക്കറ്റെടുത്തതിന്റെ സന്തോഷത്തില്‍ ആദ്യം തൊട്ടിലാട്ടി. പിന്നീട് ധവാന്‍ ആഘോഷിക്കുന്നതുപോലെ തുടയിലടിച്ച് ആഘോഷിച്ചു.
ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുകയായിരുന്ന ധവാന് പോലും ആ ആഘോഷം കണ്ട് ചിരി അടക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!