
വാണ്ടറേഴ്‌സ്: ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ടി20 സ്‌പെഷലിസ്റ്റ് സുരേഷ് റെയ്ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ തിളങ്ങിയ കുല്‍ദീപ് യാദവിന് പരിക്കേറ്റതിനാല്‍ പകരക്കാരനായി പേസര്‍ ജയ്ദേവ് ഉനദ്കട്ടാണ് കളിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി എംഎസ് ധോണിയെ നിലനിര്‍ത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് ഒരിക്കല്‍ കൂടി അവസരം ലഭിച്ചില്ല.
പരിക്കേറ്റ സൂപ്പര്‍താരം എബി ഡിവിലിയേഴ്‌സില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. അതേസമയം കൂറ്റനടിക്കാരന്‍ ക്ലാസനും വലംകൈയ്യന്‍ മീഡിയം പേസര്‍ ജൂനിയര്‍ ഡലായും ടീമിലെത്തിയിട്ടുണ്ട്. ഏകദിന പരമ്പരയിലെ മേധാവിത്വം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. എന്നാല്‍ തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാന്‍ പുതിയ മുഖവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ പുതുനിരയും ഇന്ത്യയുടെ പരിചയസമ്പന്നരും തമ്മിലാകും മത്സരം. റെയ്നയുടെ മടങ്ങിവരവിലാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍.
India (Playing XI): Rohit Sharma, Shikhar Dhawan, Virat Kohli(c), Suresh Raina, Manish Pandey, Hardik Pandya, MS Dhoni(w), Bhuvneshwar Kumar, Jaydev Unadkat, Yuzvendra Chahal, Jasprit Bumrah
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!