ഏഷ്യാ കപ്പ് ഫൈനല്‍: ഇന്ത്യക്ക് ടോസ്; ബംഗ്ലാദേശ് ടീമില്‍ ഒരുമാറ്റം

By Web TeamFirst Published Sep 28, 2018, 4:47 PM IST
Highlights
  • ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ കളിച്ച ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങള്‍ ഇന്ത്യ വരുത്തി.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ കളിച്ച ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങള്‍ ഇന്ത്യ വരുത്തി. അന്ന് റിസവര്‍വ് താരങ്ങളായിരുന്ന മനീഷ് പാണ്ഡേ, കെ.എല്‍. രാഹുല്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ദീപ് ചാഹര്‍ എന്നിവര്‍ ഇന്ന് കളിക്കില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസപ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ തിരിച്ചെ്ത്തി.

ഒരു മാറ്റവുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. മൊമിനുല്‍ ഹഖിന് പകരം ഇടങ്കയ്യന്‍ സ്പിന്നര്‍ നസ്മുള്‍ ഇസ്ലാം ടീമില്‍ ഇടം നേടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്നും കളിക്കില്ല. ലിറ്റണ്‍ ദാസും സൗമ്യ സര്‍ക്കാരും ബംഗ്ലാദേശിനായി ഓപ്പണ്‍ ചെയ്യും. 

നേരത്തെ സൂപ്പര്‍ ഫോറില്‍ ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനേയും അഫ്ഗാനിസ്ഥാനേയും തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനലില്‍ ഇടം നേടുകയായിരുന്നു. ഇന്ത്യയാവട്ടെ അഫ്ഗാനോട് ടൈ വഴങ്ങിയെങ്കിലും പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചു ഫൈനലിലെത്തി.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര  ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

click me!