
ദില്ലി: ഇന്ത്യന്‍ കായികമേഖലയുടെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്നാണ് ഒളിംപിക്സിന് വേദിയൊരുക്കുകയെന്നത്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. 2032 ലെ ഒളിംപിക്സിന് വേദിയൊരുക്കാമെന്ന് നേരത്തെ തന്നെ ഇന്ത്യ അറിയിച്ചിരുന്നു. ഇപ്പോള്‍ വ്യക്തമായ പ്ലാനുമായാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കരുനീക്കുന്നത്.
ദില്ലിയില്‍ ഒളിംപിക്സ് നടത്താനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര അറിയിച്ചു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച രൂപരേഖ സമര്‍പ്പിച്ചതായും നരീന്ദ്രര്‍ ബത്ര വ്യക്തമാക്കി. 2021ലെ ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി(ഐഒസി) കോണ്‍ഗ്രസ് ദില്ലിയില്‍ നടത്താനും ഐഒഎ താല്പര്യമറിയിച്ചിട്ടുണ്ട്. 2026 യൂത്ത് ഒളിംപിക്സ്, 2030 ഏഷ്യൻ ഗെയിംസ് എന്നിവയുടെ ആതിഥേയത്വം ലഭിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അന്താരാഷ‌്ട്ര ഒളിംപിക് കമ്മിറ്റി തലവന്‍ തോമസ് ബാക്ക് ഇന്ത്യയ്ക്ക് ഒളിംപിക്സ് നടത്താനുള്ള പ്രാപ്തിയുണ്ടെന്ന് സമ്മതിച്ചിരുന്നു. 2022 യൂത്ത് ഒളിംപിക്സിന്‍റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അക്കാര്യം തീരുമാനിച്ച ശേഷമേ 2026 യൂത്ത് ഒളിംപിക്സ് വേദിക്കായുള്ള നടപടികള്‍ തുടങ്ങുകയുള്ളു. 2032 ഒളിപിക്സിനായുള്ള വേദി 2025ല്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. ഇതിനകം ജര്‍മ്മനിയും ഓസ്‌ട്രേലിയയും വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വേദി പ്രഖ്യാപിക്കാന്‍ വര്‍ഷങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!