ജയിച്ചാല്‍ മുംബൈ പ്ലേ ഓഫില്‍; പഞ്ചാബിന് ജയിച്ചാല്‍ മാത്രം പോരാ

Web Desk |  
Published : May 20, 2018, 12:03 PM ISTUpdated : Oct 02, 2018, 06:36 AM IST
ജയിച്ചാല്‍ മുംബൈ പ്ലേ ഓഫില്‍; പഞ്ചാബിന് ജയിച്ചാല്‍ മാത്രം പോരാ

Synopsis

ചെന്നൈയെയും കൊല്‍ക്കത്തയെയും രാജസ്ഥാനെയും മുംബൈയെയും സീസണില്‍ തോല്‍പ്പിച്ചിട്ടുള്ള ഡല്‍ഹിക്ക് നഷ്‌ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ രോഹിത്തും കൂട്ടരും കരുതിയിരിക്കണം.

ദില്ലി: ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പ് ഇന്ന് വ്യക്തമാകും. നിര്‍ണായക മത്സരത്തില്‍ മുംബൈയുടെ എതിരാളികള്‍ ഡല്‍ഹിയാണ്. പ്ലേ ഓഫ് പ്രതീക്ഷയുള്ള പഞ്ചാബ്, രാത്രി എട്ടിന് ചെന്നൈയെ നേരിടും.സീസണിന്റെ രണ്ടാം പകുതിയില്‍ പതിവുള്ള കുതിപ്പ് മുംബൈ ഇന്ത്യന്‍സിനെ ഇക്കുറിയും പ്ലേ ഓഫിലെത്തിക്കുമോ ? ജീവന്മരണപോരാട്ടത്തില്‍ അവസാനസ്ഥാനക്കാരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഒരു റണ്ണിന് ജയിച്ചാലും മുംബൈക്ക് മുന്നേറാം.

രാജസ്ഥാന്‍ റോയല്‍സിനും 14 പോയിന്‍റാണെങ്കിലും നെറ്റ് റണ്‍റേറ്റിലെ മേല്‍ക്കൈ ഇന്ന് ജയിച്ചാല്‍ മുംബൈയെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിക്കും.

എന്നാല്‍ ചെന്നൈയെയും കൊല്‍ക്കത്തയെയും രാജസ്ഥാനെയും മുംബൈയെയും സീസണില്‍ തോല്‍പ്പിച്ചിട്ടുള്ള ഡല്‍ഹിക്ക് നഷ്‌ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ രോഹിത്തും കൂട്ടരും കരുതിയിരിക്കണം.

മുംബൈ വമ്പന്‍ മാര്‍ജിനിലെ ജയം നേടിയാല്‍ രാത്രി എട്ടിലെ പഞ്ചാബ്.ചെന്നൈ അവസാന മത്സരം അപ്രസക്തമാകാന്‍ സാധ്യതയുണ്ട്. ചെന്നൈയെ തോല്‍പ്പിച്ചാല്‍ 14 പോയിന്റിലെത്താമെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായത് പഞ്ചാബിന്റെ പോരായ്മയാണ്. എന്നാല്‍ അവസാന മത്സരമായതിനാല്‍ പ്ലേ ഓഫിലെത്താന്‍ വേണ്ടതെന്തെന്ന് കൃത്യമായി അറിഞ്ഞ് കളിക്കാന്‍ പഞ്ചാബിന് കഴിയും.

അതേസമയം, പഞ്ചാബും മുംബൈയും ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സാകും പ്ലേ ഓഫിലെത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ഒന്നല്ല, രണ്ടല്ല, തുടരെ മൂന്ന് വർഷം ഓറഞ്ച് ക്യാപ് കൈവിടാത്ത സംഘം
ഐപിഎല്‍ 2026: ഫിനിഷർ റോള്‍ വഴങ്ങാത്തതോ ശിവം ദുബെയുടെ മോശം ഫോമിന്റെ കാരണം?