ഐപിഎല്ലില്‍ എറിയുന്നതുപോലെ ഇന്ത്യക്കെതിരെ എറിയരുതെന്ന് റാഷിദ് ഖാനോട് ഭുവി

Web Desk |  
Published : May 08, 2018, 05:03 PM ISTUpdated : Jun 08, 2018, 05:46 PM IST
ഐപിഎല്ലില്‍ എറിയുന്നതുപോലെ ഇന്ത്യക്കെതിരെ എറിയരുതെന്ന് റാഷിദ് ഖാനോട് ഭുവി

Synopsis

ഡിവില്ലിയേഴ്സിന്റെ നിര്‍ണായക വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കളി സണ്‍റൈസേഴ്സിന് അനുകൂലമാക്കിയത്

ഹൈദരാബാദ്: ഐപിഎല്‍ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് ടീം ഏതാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ കൂടിയായ ബംഗലൂരു ക്യാപ്റ്റന്‍ വിരാട് കോലിക്കുപോലും സണ്‍റൈസേഴ്സ് ഹൈദരാബാദെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല.

ഇത്തവണ ഐപിഎല്ലില്‍ 150ല്‍ താഴെയുള്ള സ്കോറുകള്‍ പോലും ഫലപ്രദമായി പ്രതിരോധിക്കാനും ജയിക്കാനും സണ്‍റൈസേഴ്സിനായത് ഈ ബൗളിംഗ് മികവുകൊണ്ടുകൂടിയാണ്. അതില്‍ പ്രധാന കണ്ണി 19കാരനായ റാഷിദ് ഖാനെന്ന അഫ്ഗാന്‍ സ്പിന്നറാണ്.

കഴിഞ്ഞ ദിവസം ബംഗലൂരുവിനെതിരായ മത്സരത്തിലും റാഷിദിന്റെ ബൗളിംഗ് മികവ് കണ്ടു. ഡിവില്ലിയേഴ്സിന്റെ നിര്‍ണായക വിക്കറ്റെടുത്ത റാഷിദ് ഖാനാണ് കളി സണ്‍റൈസേഴ്സിന് അനുകൂലമാക്കിയത്. മത്സരത്തില്‍ ജയിച്ചശേഷം റാഷിദ് ഖാനെ സഹതാരമായ ഭുവനേശ്വര്‍കുമാര്‍ ബിസിസിഐ ടിവിക്കുവേണ്ടി അഭിമുഖം നടത്തി.

ഐപിഎല്ലില്‍ നീ എന്തു വേണമെങ്കിലും ചെയ്തോ പക്ഷെ അത് ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ചെയ്യരുതെന്ന് തമാശയായി  ഭുവി, റാഷിദിനോട് പറഞ്ഞപ്പോള്‍ താരം ചിരിച്ചുകൊണ്ടു പറഞ്ഞു, ഇൻഷാ അള്ളാ...ജൂണിലാണ് ടെസ്റ്റില്‍ അരങ്ങേറുന്ന അഫ്ഗാന്‍ ഇന്ത്യക്കെതിരെ ഏക ടെസ്റ്റ് പരമ്പരയില്‍ കളിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ഭീഷണി നേരിടാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ; പാറ്റ് കമ്മിന്‍സിന് 66 കോടിയുടെ വമ്പന്‍ കരാര്‍
തുടര്‍ച്ചയായ മൂന്നാം തോല്‍വി; പ്രതികരിച്ച് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ