
ചെന്നൈ: മലയാളം പാട്ടുമായി സമൂഹമാധ്യമങ്ങളില്‍ മിന്നും താരമായിരുന്നു എംഎസ് ധോണിയുടെ മകള്‍ സിവ. ഇപ്പോള്‍ വീണ്ടും സമൂഹമാധ്യങ്ങളില്‍ താരമായിരിക്കുകയാണ് ആരാധകരുടെ 'കുഞ്ഞ് തല'. പാട്ടല്ല, ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനൊപ്പമുള്ള സിവയുടെ കളിചിരിയാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം കാണാന്‍ അമ്മ സാക്ഷിക്കൊപ്പം സിവ ഗാലറിയിലുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഗാലറിയില്‍ ഷാരൂഖ് ഖാനുമായി കളിയുംചിരിയുമായി ആഘോഷിക്കുകയായിരുന്നു സിവ. ചെപ്പോക്കില്‍ കിംഗ് ഖാനൊപ്പം താരമായി മാറിയ സിവയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!