'ക്ലാസ് ക്ലാസന്‍'; വിക്കറ്റിന് പിന്നില്‍ റെക്കോര്‍ഡ്

Web Desk |  
Published : May 19, 2018, 10:11 PM ISTUpdated : Jun 29, 2018, 04:27 PM IST
'ക്ലാസ് ക്ലാസന്‍'; വിക്കറ്റിന് പിന്നില്‍ റെക്കോര്‍ഡ്

Synopsis

മിന്നല്‍ സ്റ്റംപിംഗിന് പേരുകേട്ട ധോണിക്ക് പോലും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍റ്‌റിക് ക്ലാസന് റെക്കോര്‍ഡ്. ഒരു ഇന്നിംഗ്സില്‍ കൂടുതല്‍ ബാറ്റ്സ്മാന്‍മാരെ സ്റ്റംപ് ചെയ്ത താരമെന്ന നേട്ടമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ക്ലാസന്‍ സ്വന്തമാക്കിയത്. മൂന്ന് പേരെ സ്റ്റംപ് ചെയതപ്പോള്‍ ഒരു ക്യാച്ചും മത്സരത്തില്‍ ക്ലാസന്‍ പേരിലാക്കി.

ഒന്‍പതാം ഓവറില്‍ ശ്രേയാസ് ഗോപാലിന്‍റെ പന്തിലാണ് ക്ലാസന്‍ അപൂര്‍വ്വ നേട്ടം കുറിച്ചത്. പാര്‍ത്ഥീവ് പട്ടേല്‍, മന്‍ദീപ് സിംഗ്, എബിഡി എന്നിവരാണ് ക്ലാസന്‍റെ വേഗത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇവരില്‍ എബിഡി 35 പന്തില്‍ 53 റണ്‍സെടുത്ത് മിന്നും ഫോമിലായിരുന്നു. എന്നാല്‍ ഒരു ഇന്നിംഗ്സില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ബാംഗ്ലൂരിനെതിരെ ഡെക്കാന്‍ ചാര്‍ജേഴ്സിനായി അഞ്ച് പേരെ പുറത്താക്കിയ കുമാര്‍ സംഗക്കാരയുടെ പേരിലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ക്രിക്കറ്റില്‍ ആവേശം സ്വാഭാവികം'; വൈഭവിനെ പുറത്താക്കിയ സംഭവത്തില്‍, ജാമിസണ് പിന്തുണയുമായി ഫെര്‍ഗൂസന്‍
വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് നയിക്കും, മലയാളി താരങ്ങള്‍ക്ക് ഇടം നേടാന്‍ സാധിച്ചില്ല