ഇഷ് സോധി ഐപിഎല്ലിലേക്ക്; രാജസ്ഥാനായി കളിക്കും

Web Desk |  
Published : Apr 12, 2018, 04:50 PM ISTUpdated : Jun 08, 2018, 05:44 PM IST
ഇഷ് സോധി ഐപിഎല്ലിലേക്ക്; രാജസ്ഥാനായി കളിക്കും

Synopsis

ട്വന്‍റി 20 റാങ്കിംഗില്‍ നാലാം നമ്പര്‍ ബൗളറാണ്

ജയ്‌പൂര്‍: ന്യുസീലന്‍ഡ് സ്‌പിന്നര്‍ ഇഷ് സോധി ഐപിഎല്ലിലേക്ക്. രാജസ്ഥാന്‍ റോയല്‍സ് ടീമിനായി സോധി കളിക്കുമെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ അഫ്ഗാന്‍ സപിന്നര്‍ സഹീര്‍ ഖാന് പകരമായാണ് സോധിയെ രാജസ്ഥാന്‍ ടീമിലെടുത്തത്. ആദ്യമായാണ് സോധി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാകുന്നത്.

ട്വന്‍റി 20 റാങ്കിംഗില്‍ നിലവില്‍ നാലാം നമ്പര്‍ ബൗളറാണ് സോധി. 92 ട്വന്‍റി 20യിൽ 102 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സോധി ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ്. നേരത്തെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ ആയിരുന്ന സോധിയെ താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റണ്‍മല കയറ്റത്തില്‍ അടിതെറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, ഹൈദരാബാദിനെതിരെ കൂറ്റൻ തോല്‍വി, സൺറൈസേഴ്സ് മൂന്നാമത്
വെടിക്കെട്ട് സെഞ്ചുറി, ഓറഞ്ച് ക്യാപ് അടിച്ചെടുത്ത് അഭിഷേക്, വിടാതെ ക്ലാസൻ, സഞ്ജു ആദ്യ 15ൽ നിന്നും പുറത്ത്