'എന്തൊരു ഒത്തൊരുമ'; ഈ ക്യാച്ച് കണ്ടാല്‍ അങ്ങനെ പറയും!

Web Desk |  
Published : May 06, 2018, 10:08 PM ISTUpdated : Jun 08, 2018, 05:52 PM IST
'എന്തൊരു ഒത്തൊരുമ'; ഈ ക്യാച്ച് കണ്ടാല്‍ അങ്ങനെ പറയും!

Synopsis

രണ്ട് താരങ്ങള്‍ ചേര്‍ന്നാണ് ഈ ക്യാച്ചെടുത്തത്

ഇന്‍ഡോര്‍: ഈ ഐപിഎല്‍ സീസണില്‍ ഒട്ടേറെ മികച്ച ബൗണ്ടറിലൈന്‍ ക്യാച്ചുകള്‍ പിറന്നുകഴിഞ്ഞു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ്- കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ അതിര്‍ത്തിയില്‍ പിറന്ന സാഹസിക ക്യാച്ച് ഇതില്‍ നിന്നെല്ലാം വേറിട്ടതായിരുന്നു. 

രാജസ്ഥാന്‍റെ കൂറ്റനടിക്കാരന്‍ സ്റ്റോക്സിനെ ബൗണ്ടറിലൈനില്‍ പിടികൂടിയത് രണ്ട് കിംഗ്സ് ഇലവന്‍ താരങ്ങള്‍ ചേര്‍ന്നാണ്. രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്സിലെ 13-ാം ഓവറിലായിരുന്നു സംഭവം. സ്‌പിന്നര്‍ മുജീബ് എറിഞ്ഞ പന്തില്‍ ഹാര്‍ഡ് ഹിറ്ററായ സ്റ്റോക്സ് സിക്സറിന് ശ്രമിച്ചു. ഉയര്‍ന്നുചാടി ആദ്യ ശ്രമത്തില്‍ പന്ത് മായങ്ക് അഗര്‍വാള്‍ കൈപ്പിടിയിലൊതുക്കി. 

എന്നാല്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറിലൈനില്‍ കാല്‍ തൊടുമെന്ന് തോന്നിയ താരം ഓടിവരികയായിരുന്ന മനോജ് തിവാരിക്ക് പന്ത് എറിഞ്ഞുനല്‍കി. തിവാരി സുരക്ഷിതമായി ആ പന്ത് കൈക്കലാക്കുമ്പോള്‍, ബൗണ്ടറിക്ക് പുറത്തുനിന്ന് മായങ്ക് ചിരിച്ചുകൊണ്ട് എഴുന്നേറ്റ് വരുന്നതാണ് ആരാധകര്‍ക്ക് കാണാനായത്. ബെന്‍ സ്റ്റേക്സിനാവട്ടെ പഞ്ചാബ് ഫീല്‍ഡര്‍മാരുടെ അപ്രതീക്ഷിത ക്യാച്ച് വിശ്വസിക്കാനുമായില്ല.

മായങ്ക്- മനോജ് കൂട്ടുകെട്ടിലെ മിന്നും ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം
കെഎസ്‌സിഎയുടെ ആവശ്യം കണ്ട് ഞെട്ടി, എംഎല്‍എമാര്‍ക്കുള്‍പ്പെടെ ആവശ്യപ്പെട്ടത് 10000 സൗജന്യ ടിക്കറ്റുകള്‍, വിശദീകരണവുമായി ബിസിസിഐ