
ചെന്നൈ: ഡാന്‍സും പാട്ടുമായി ജീവിതം ആഘോഷിക്കുന്നവരാണ് വെസ്റ്റിന്‍ഡീസുകാര്‍. ക്രിക്കറ്റിലെ വിന്‍ഡീസ് താരങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ക്രിസ് ഗെയ്‌ലും, ഡാരന്‍ സമിയും, കീറോണ്‍ പൊള്ളാര്‍ഡും, ഡ്വെയ്ന്‍ ബ്രാവോയും ഒക്കെ മികച്ച ഡാന്‍സര്‍മാരായി കയ്യടിനേടിയവരാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് വ്യത്യസ്ത നൃത്തച്ചുവടുകളുമായി കൂടുതല്‍ ശ്രദ്ധനേടിയിട്ടുള്ള താരം.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണിനിടെ പുറത്തിറക്കിയ ‘ട്രിപ് അഭി ബാക്കി ഹേ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പതിനൊന്നാം സീസണില്‍ തന്‍റെ പുതിയ ആല്‍ബം പുറത്തിറക്കാനിരിക്കുകയാണ് വിന്‍ഡീസ് താരം. സീസണിന് മുന്നോടിയായി ചെന്നൈ ക്യാമ്പിലെത്തിയ ബ്രാവോ പാട്ടും ഡാന്‍സുമായി പരിശീലനം ആസ്വദിക്കുകയാണ്. ഇതിന്‍റെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
അത്തരത്തില്‍ ബ്രാവോയുടെ പുതിയ നൃത്തച്ചുവടുകള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ സഹപ്രവര്‍ത്തകനൊപ്പം നൃത്തംചെയ്യുന്ന ബ്രാവോയാണ് ദൃശ്യത്തിലുള്ളത്. ബ്രാവോയുടെ ഡാന്‍സിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ ലഭിക്കുന്നത്. ഏപ്രില്‍ ഏഴിന് ഐപിഎല്‍ 11-ാം എഡിഷന്‍ ആരംഭിക്കാനിരിക്കേ ചെന്നൈ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്ന താരങ്ങളിലൊരാളാണ് ബ്രാവോ.
കാണാം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തിന്‍റെ ഡാന്‍ഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!