
ബറോഡ: രക്ഷാ ബന്ധന്‍ ദിവസം രാഖി കൈയില്‍ കെട്ടിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ വിമര്‍ശനവുമായി എത്തിയവരുടെ വായടപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍.
രാഖി കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തിനു താഴെ മതത്തിന്റെ പേരുപറഞ്ഞ് അസഭ്യം പറയുന്നവരോട് ഒന്നേ പറയാനുള്ളു. കുറെവര്‍ഷങ്ങളായി ചില ആളുകളുടെ മനസില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കാര്യങ്ങളും വാക്കുകളും ഉപയോഗിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുന്ന ഈ വിഡ്ഢിത്തം ഒന്നു നിര്‍ത്തൂ എന്നായിരുന്നു ഇര്‍ഫാന്റെ മറുപടി.
രക്ഷാ ബന്ധന്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് തീവ്ര മത ചിന്താഗതിയുള്ള ചിലരെ പ്രകോപിപ്പിച്ചത്. കയ്യില്‍ കെട്ടിയ രാഖി കാണും വിധമായിരുന്നു ചിത്രം. ഒരു മുസ്ലീം മനുഷ്യന്‍ ആയിരിക്കൂ, താങ്കളെ പിതാവ് ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ, മറ്റു മതങ്ങലെ ആദരിക്കാം അവരെ അനുഗമിക്കരുത്, എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളായിരുന്നു പത്താനെതിരെ ഉയര്‍ന്നത്.
നേരത്തെ ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിലും സോഷ്യല്‍ മീഡിയയില്‍ പത്താനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അന്നും വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി പത്താന്‍ രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!