വിജയിക്കാതെ വഴിയില്ല; ജെംഷെഡ്‌പൂര്‍ എഫ് സി- പൂനെ സിറ്റി പോര് ഇന്ന്

Published : Feb 16, 2019, 08:43 AM IST
വിജയിക്കാതെ വഴിയില്ല; ജെംഷെഡ്‌പൂര്‍ എഫ് സി- പൂനെ സിറ്റി പോര് ഇന്ന്

Synopsis

വൈകിട്ട് ഏഴരയ്ക്ക് ജെംഷെഡ്‌പൂരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. 

ജെംഷെഡ്‌പൂര്‍: ഐ എസ് എല്ലിൽ ജെംഷെഡ്‌പൂര്‍ എഫ് സി ഇന്ന് പൂനെ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ജെംഷെഡ്‌പൂരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 15 കളിയിൽ 23 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ജെംഷഡ്‌പൂര്‍. 15 പോയിന്‍റുള്ള പൂനെ ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. പൂനെയിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ജംഷെഡ്‌പൂർ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയിൻ എഫ് സിയെ തോൽപിച്ചു. മത്തേജ് പോപ്ലാറ്റ്നിക് (23, 55), സഹൽ അബ്ദുൽ സമദ്(71) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളുകള്‍ നേടിയത്. ഗോളി ധീരജ് സിംഗിന്‍റെ ഉഗ്രൻ സേവുകളും ബ്ലാസ്റ്റേഴ്‌സിന് കരുത്തായി. രണ്ടാം ജയത്തോടെ 14 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്കുയ‍ർന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്