
കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുമ്പോൾ വെല്ലുവിളികൾ ഏറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്.
ടീമിന്റെ മോശം പ്രകടനത്തിൽ നിരാശരായി മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ആരാധകർ ഒരുവശത്ത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമെന്ന സമ്മർദം മറുവശത്തും. ഒൻപത് കളിയിൽ ജയിക്കാനായത് ഒരിക്കൽ മാത്രം. മൂന്ന് തോൽവിയും അഞ്ച് സമനിലയുമടക്കം എട്ട് പോയിന്‍റുമായി തപ്പിത്തടയുകയാണ് ബ്ലാസ്റ്റേഴ്സ്.
ആരാധകർ പ്രതീക്ഷ കൈവിടരുതെന്നും ടീമിനുള്ള പിന്തുണ തുടരണമെന്നും മലയാളിതാരം അനസ് എടത്തൊടിക പറഞ്ഞു. ഓരോ കളിയിലും താരങ്ങളെ മാറ്റുന്ന രീതി കോച്ച് ഡേവിഡ് ജയിംസ് ഇന്നും തുടരും. പത്ത് കളിയിൽ 15 പോയിന്‍റുള്ള ജംഷെഡ്പൂരിന് സൂപ്പർതാരം ടിം കാഹിൽ തിരിച്ചെത്തിയത് കരുത്താവും. ജംഷെഡ്പൂരിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ടുഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!