
പൂനെ: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ സിറ്റിയെ നേരിടും. വെകിട്ട് ഏഴരയ്‌ക്ക് പൂനെയുടെ ഹോം ഗ്രൗണ്ടായ ബാലേവാഡി സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ തോല്‍വി അറിയാത്ത ടീമായ ബ്ലാസ്റ്റേഴ്‌സ് നാലില്‍ ഒരു വിജയവും മൂന്ന് സമനിലയുമായി ആറ് പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ്. നാല് കളിയില്‍ മൂന്നിലും തോറ്റ പൂനെ ഒരു പോയന്റുമായി ലീഗില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ്.
അവസാന നിമിഷം ഗോള്‍ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുന്നത്. വിലക്ക് മാറിയ അനസ് എടത്തൊടികയെ കോച്ച് ഡേവിഡ് ജയിംസ് ഇന്ന് കളിപ്പിച്ചേക്കും. ജംഷഡ്പുരിനെതിരെ മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയ സഹല്‍ അബ്ദുസമദും ആദ്യ ഇലവനില്‍ കളിച്ചേക്കും. എന്നാല്‍, കഴിഞ്ഞ കളിയില്‍ നിറം മങ്ങിയ മധ്യനിര താരം കെസിറോണ്‍ കിസിത്തോ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല. സ്ലാവിസ്ല സ്റ്റൊയനോവിച്ചിനെ ചുറ്റിപ്പറ്റിയാകും കേരളത്തിന്റെ കളി.
കെട്ടുറപ്പില്ലാത്ത പുണെ പ്രതിരോധക്കോട്ട തകര്‍ക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ഇതുവരെ പുണെയുടെ വലയില്‍ വീണ 10 ഗോളുകളില്‍ 9 എണ്ണവും ആദ്യ പകുതിയിലായിരുന്നു. ഇരുടീമും ഇതിന് മുന്‍പ് എട്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചില്‍ ബ്ലാസ്റ്റേഴ്‌സും ഒരിക്കല്‍ പൂനെയും ജയിച്ചു. രണ്ട് കളി സമനിലയിലായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!