
ബംഗളൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ നേരിടാൻ കടുപ്പമേറിയ ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിരിക്കുമെന്ന് ചെന്നൈയിൻ സൂപ്പർ താരം ജെജെ ലാൽപെഖുല. അനസും ജിങ്കാനും ഒന്നിക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കീഴടക്കുക എളുപ്പമാകില്ലെന്ന് ജെജെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐഎസ്എല്ലിലെ ഇന്ത്യൻ ഗോൾ വേട്ടക്കാരിൽ ഒന്നാമനായ ജെജെയുടെ കാലുകളിലാണ് ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിയുടെ പ്രതീക്ഷ ഇത്തവണയും. പ്രതിരോധമികവിൽ ഊന്നുമ്പോഴും എതിരാളികളെ വിറപ്പിക്കാൻ മുന്നേറ്റത്തിൽ ഗ്രിഗറിയുടെ ആയുധം ജെജെ. അഞ്ചാം സീസണിലേക്കെത്തുമ്പോൾ ഐഎസ്എൽ പഴയ ലീഗല്ലെന്ന് സൂപ്പർ താരം പറയുന്നു.
കഴിഞ്ഞ സീസണിൽ താരത്തിന് കടുപ്പം ജംഷ്ഡ്പൂരായിരുന്നു. ഇത്തവണ അത് ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞപ്പടയാണ്. അർജന്‍റീനയിൽ ജനിച്ച് പാലസ്തീനു വേണ്ടി കളിച്ച് ഐഎസ്എല്ലിനെത്തുന്ന കാർലോസ് സലോമാണ് ഇക്കുറി ജെജെയുടെ കൂട്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ യുവതാരങ്ങളെയും ചെന്നൈയിൻ ടീമിലെത്തിച്ചിട്ടുണ്ട്. അഞ്ചാം വരവിൽ മൂന്നാം കിരീടം തന്നെ ജെജെയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!