
കൊച്ചി: സ്വന്തം നാട്ടിലും ബ്ലാസ്റ്റേഴ്സിന് വിജയവര കടക്കാനായില്ല. ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. 53-ാം മിനിട്ടില്‍ ജാവിയന്‍ ലാറ ആണ് കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിയില്‍ ലഭിച്ച അവസരങ്ങളൊന്നുപോലും ബ്ലാസ്റ്റേഴ്സിന് മുതലാക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കംമുതലെ സമ്മര്‍ദ്ദം ശക്തമാക്കിയ കൊല്‍ക്കത്തയ്ക്ക് അധികം വൈകാതെ അതിനുള്ള പ്രതിഫലം ലഭിച്ചു. രണ്ടാം പകുതി തുടങ്ങി എട്ടാം മിനിട്ടില്‍ ലാറയുടെ ലോംഗ് റേഞ്ചര്‍ സന്തോഷ് ജിംഗന്റെ കാലില്‍ തട്ടി ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറിയപ്പോള്‍ സ്റ്റേഡിയം നിറഞ്ഞെത്തിയ മഞ്ഞപ്പട നിശബ്ദരായി.
കളി തീരാന്‍ 20 മിനിട്ട് ശേഷിക്കെ ബ്ലാസ്റ്റേഴ്സിനായി മൈക്കല്‍ ചോപ്ര ഇറങ്ങിയെങ്കിലും ഗോളിലേക്കുള്ള വഴി മാത്രം തുറക്കാനായില്ല. ഇഞ്ചുറി ടൈമില്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിനെ ബോക്സില്‍ വീഴ്‌ത്തിയതിന് പെനല്‍റ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അലറിവിളിച്ചെങ്കിലും റഫറി അനുവദിച്ചില്ല. അവസാന സെക്കന്‍ഡില്‍ ലഭിച്ച കോര്‍ണറും വലയിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഒരിക്കല്‍ കൂടി സ്റ്റേഡിയം നിറഞ്ഞെത്തിയ മഞ്ഞപ്പട നിരാശയോടെ തലകുനിച്ചു മടങ്ങി. ടീം ഉടമകളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ചിരഞ്ജീവിയും മത്സരം കാണാനെത്തിയിരുന്നു.
ചിത്രത്തിന് കടപ്പാട്-http://www.indiansuperleague.com/
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!