അടുത്ത കളിയിൽ ബ്ലാസ്റ്റേഴ്‌സ് ജയിക്കുമെന്ന് സന്ദേശ് ജിംഗാൻ

By Web DeskFirst Published Dec 1, 2017, 6:49 PM IST
Highlights

മുബൈ സിറ്റിയ്ക്കെതിരായ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ച് വരുമെന്ന് ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ. മുൻനിരക്കാൻ ഗോൾ കണ്ടെത്തും. പരിക്ക് മൂലം വിട്ട് നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുൻ താരം വെസ് ബ്രൗൺ മുംബൈയ്ക്കെതിരെ കളിക്കുമെന്നും ജിംഗൻ കൊച്ചിയിൽ പറഞ്ഞു.

മുംബൈ സിറ്റിയ്ക്കെതിരെ അടുത്ത മത്സരത്തിൽ ഐഎസ്എൽ നാലാം സീസണിലെ ഗോൾ വരൾച്ച ബാസ്റ്റേഴ്സ് മറികടക്കുമെന്നാണ് ക്യാപ്റ്റന്‍റെ പ്രതീക്ഷ. മുൻസീസണുകളിലും ശൂന്യതയിൽ നിന്ന് തിരിച്ചുവന്നതാണ് ബ്ലാസ്റ്റേഴ്സിന്‍റെ പാരന്പര്യം. ഗോൾ നേടാനായില്ലെങ്കിലും ഇതുവരെ ഗോൾ വഴങ്ങാത്തത് ബ്ലാസ്റ്റേഴ്സിന്‍റെ നേട്ടമാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന വെസ് ബ്രൗൺ കൂടി പ്രതിരോധത്തിൽ എത്തുന്നത് ടീമിന്‍റെ കരുത്ത് കൂട്ടുമെന്നും ജിംഗാൻ പറഞ്ഞു. ബെർബറ്റോവിന്‍റെ നേതൃത്വത്തിൽ മധ്യനിര ഒത്തിണക്കം കാണിക്കുന്നുണ്ട്. ഹ്യൂം അടക്കമുള്ള താരങ്ങൾ ഗോൾ കണ്ടെത്തുമെന്ന പ്രതീക്ഷ വെസ് ബ്രൗണും പങ്കുവച്ചു.

മുംബൈയ്ക്കെതിരെ ഞായറാഴ്ച കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. കളിച്ച മൂന്നിൽ രണ്ടും തോറ്റ മുംബൈയ്ക്കും സമനില മാത്രം കൂട്ടായ ബ്ലാസ്റ്റേഴ്സിനും ജയം അനിവാര്യമാണ്. ജയത്തിനായി മാത്രം ഇരുടീമുകളും എതിരിടുന്പോൾ മികച്ച പോരാട്ടം കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

click me!