ഐസ്‌ലന്‍ഡ് സൂപ്പര്‍താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്?

By Web DeskFirst Published Jan 25, 2018, 12:56 AM IST
Highlights

കൊച്ചി: സൂപ്പര്‍ താരം മാര്‍ക് സിഫ്‌നിയോസ് ക്ലബ് വിട്ടതോടെ പകരം താരത്തെയെത്തിക്കാന്‍ നെട്ടോട്ടമോടുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്രസീലിയന്‍ സൂപ്പര്‍താരം നില്‍മര്‍ ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം മുന്‍ താരം ആന്റോണിയോ ജര്‍മ്മന്‍ ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് ട്വിറ്ററിലൂടെ രംഗത്തുവരികയും ചെയ്തു. ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാല്‍ഡ് വിന്‍സണുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ച നടത്തുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.ഐസ്‌ലന്‍ഡില്‍ നിന്നുള്ള  ചില വിദേശ ഫുട്‌ബോള്‍ വെബ്‌പോര്‍ട്ടലുകളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഐസ്‌ലന്‍ഡ് ദേശീയ ടീമിനായി നാലു മത്സരങ്ങള്‍ കളിച്ച ഗുഡ്‌ജോണിപ്പോള്‍ സ്റ്റജര്‍നന്‍ ക്ലബിന്‍റെ താരമാണ്. 31കാരനായ ഈ സ്‌ട്രൈക്കറെ ലോണ്‍ അടിസ്ഥാനത്തില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചനകള്‍. പരിശീലകന്‍ ഡേവിഡ് ജെയിംസാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെയെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്.

click me!