തന്നെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്നതായി മാര്‍സലീഞ്ഞോ

Published : Jan 04, 2018, 06:42 PM ISTUpdated : Oct 04, 2018, 07:15 PM IST
തന്നെ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്നതായി മാര്‍സലീഞ്ഞോ

Synopsis

കൊച്ചി: ഐഎസ്എല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് പുനെ സിറ്റിയുടെ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോ. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഗോള്‍വേട്ട നടത്തിയ താരം ഇക്കുറി പുനെക്കായി മിന്നും ഫോം തുടരുകയാണ്. ഐഎസ്എല്‍ നാലാം സീസണില്‍ 10 ഗോളുകളുമായി സുവര്‍ണപാദുകം സ്വന്തമാക്കിയ താരമാണ് മാര്‍സലീഞ്ഞോ. 

വരും സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കണമെന്ന ആഗ്രഹം താരം കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഐഎസ്എല്ലിലെ മികച്ച ഫാന്‍സ് കേരള ബ്ലാസ്റ്റേഴ്സിന്‍റേതാണെന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം പറഞ്ഞിരുന്നു. എന്നാല്‍ ഈ സീസണില്‍ തന്നെ സ്വന്തമാക്കാന്‍ മഞ്ഞപ്പട ശ്രമിച്ചതായി താരം വെളിപ്പെടുത്തി. പക്ഷേ ബ്ലാസ്റ്റേഴ്‌സ് സമീപിക്കും മുമ്പേ പുനെയുമായി കരാറിലെത്തിയിരുന്നതായി മാര്‍സലീഞ്ഞോ പറഞ്ഞു. 

സീസണിലെ തുടക്കക്കാരായ ജെംഷഡ്പൂര്‍ എഫ്സിയും സമീപിച്ചിരുന്നതായി മാര്‍സലീഞ്ഞോ വെളിപ്പെടുത്തി. ഫുട്ബോള്‍ വെബ് സൈറ്റായ ഗോള്‍ ഡോട് കോമിനോടാണ് മാര്‍സലീഞ്ഞോ വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്ത സീസണില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം ടീമിലെത്തുമെന്നാണ് മഞ്ഞപ്പട ആരധകരുടെ പ്രതീക്ഷ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല? അത് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് പോയി ചോദിച്ചാമതിയെന്ന് രഹാനെ
വിക്കറ്റിന് പിന്നില്‍ സഞ്ജു, ധോണിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; സിഎസ്‌കെയുടെ സാധ്യതാ ഇലവന്‍