ബെര്‍ബറ്റോവിന് ഗോള്‍; ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍

Published : Feb 08, 2018, 09:21 PM ISTUpdated : Oct 04, 2018, 11:19 PM IST
ബെര്‍ബറ്റോവിന് ഗോള്‍; ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍

Synopsis

കൊല്‍ക്കത്ത: ഐഎസ്എല്‍ നാലാം സീസണിലേറ്റ വിമര്‍ശനങ്ങള്‍ക്ക് തകര്‍പ്പന്‍ ഗോളിലൂടെ ദിമിത്താര്‍ ബെര്‍ബറ്റോവിന്‍റെ മറുപടി. 56-ാം മിനുറ്റില്‍ മഞ്ഞ ജഴ്സിയില്‍ ബ്ലാസ്റ്റേഴ്സിനായി ബെര്‍ബ ആദ്യ ഗോള്‍ നേടി. ഇതോടെ കൊല്‍ക്കത്തയ്ക്കെതിരെ 2-1ന് ബ്ലാസ്റ്റേഴ്സിന് മുന്നിലെത്തി.

നേരത്തെആവേശകരമായ മത്സരത്തില്‍ 32-ാം മിനുറ്റില്‍ മലയാളി താരം കെ. പ്രശാന്തിന്‍റെ പാസില്‍ നിന്ന് ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണ്‍ വലകുലുക്കിയതോടെ കേരളം മുന്നിലെത്തിയിരുന്നു. എന്നാല്‍ അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം തിരിച്ചടിച്ച് കൊല്‍ക്കത്ത സമനില കണ്ടെത്തി. 37-ാം മിനുറ്റില്‍ റയാന്‍ ടെയ്ലറിന്‍റെ ലോംഗ് റേഞ്ചര്‍ ഗോളി സുബാശിഷ് റോയിയെ കബളിപ്പിച്ച് വലയിലായതോടെ ആദ്യ പകുതി സമനിലയ്ക്ക് പിരിഞ്ഞു.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശക്തമായ വോളിയിലൂടെ ബെര്‍ബ ലക്ഷ്യം കണ്ടപ്പോള്‍ കേരളം വീണ്ടും മുന്നിലെത്തി. സീസണില്‍ ബെര്‍ബറ്റോവിന്‍റെ ആദ്യ ഗോളാണ് ഇന്ന് പിറന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാലത്തിന് മുമ്പേ സഞ്ചരിച്ചവര്‍, ഈ ഇതിഹാസ താരങ്ങള്‍ പണ്ടേ സഞ്ജു സാംസണ്‍ ഫാന്‍സ്, 'ചേട്ടന്‍' അതിലൊരാളുടെ ഫാന്‍ ബോയിയും!
ഗംഭീര്‍ ഒരു സൂചന തന്നിട്ടുണ്ട്, സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും; ഐപിഎല്‍ പ്രകടനം നിര്‍ണായകം