ഒരു വിക്കറ്റിനപ്പുറം ആന്‍ഡേഴ്‌സണ്‍ ആ സ്ഥാനം മഗ്രാത്തില്‍ നിന്ന് പിടിച്ച് വാങ്ങും

By Web TeamFirst Published Sep 10, 2018, 10:41 PM IST
Highlights
  • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരില്‍ ഇംഗ്ലീഷ് താരം ജയിംസ് ആന്‍ഡേഴ്‌സണ്‍ മുന്‍ ഓസീസ് താരം ഗ്ലെന്‍ മാഗ്രാത്തിനൊപ്പമെത്തി. ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 563 വിക്കറ്റുകളെന്ന് മാന്ത്രിക സംഖ്യയിലെത്തിയത്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍മാരില്‍ ഇംഗ്ലീഷ് താരം ജയിംസ് ആന്‍ഡേഴ്‌സണ്‍ മുന്‍ ഓസീസ് താരം ഗ്ലെന്‍ മാഗ്രാത്തിനൊപ്പമെത്തി. ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 563 വിക്കറ്റുകളെന്ന് മാന്ത്രിക സംഖ്യയിലെത്തിയത്. 

124 ടെസ്റ്റില്‍ നിന്നാണ് ഓസീസ് പേസര്‍ 563 വിക്കറ്റുകള്‍ വീഴ്ത്തിയയത്. ആന്‍ഡേഴ്‌സണ് 143 ടെസ്റ്റുകള്‍ വേണ്ടിവന്നു ഒന്നാമതെത്താന്‍. 132 ടെസ്റ്റില്‍ 519 വിക്കറ്റ് വീഴ്ത്തിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ക്വാര്‍ട്ട്‌നി വാല്‍ഷാണ് മൂന്നാമത്. 

ഏറ്റവും വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ ആന്‍ഡേഴ്‌സണ്‍ നാലാമതെത്തി. 133 ടെസ്റ്റില്‍ നിന്ന്  800 വിക്കറ്റ് വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് മുന്നില്‍. 145 ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വോണ്‍ രണ്ടാമതും 132 ടെസ്റ്റില്‍ 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ മൂന്നാമതുമുണ്ട്.

click me!