ചാംപ്യന്‍സ് ലീഗ്: ക്രിസ്റ്റിയാനോ ഇന്ന്‌ മാഡ്രിഡില്‍; സിറ്റിക്ക് എതിരാളി ഷാല്‍ക്കെ

By Web TeamFirst Published Feb 20, 2019, 8:27 AM IST
Highlights

യുവേഫ ചാന്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ആദ്യപാദത്തില്‍ യുവന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയേയും നേരിടും. രാത്രി ഒന്നരയ്ക്കാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് അന്റോയ്ന്‍ ഗ്രീസ്മാന്റെ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടം ഉറപ്പ്.

മാഡ്രിഡ്: യുവേഫ ചാന്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ആദ്യപാദത്തില്‍ യുവന്റസ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയേയും നേരിടും. രാത്രി ഒന്നരയ്ക്കാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് അന്റോയ്ന്‍ ഗ്രീസ്മാന്റെ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടം ഉറപ്പ്. 

സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്ന അത്‌ലറ്റിക്കോയ്ക്ക് ഡിഗോ കോസ്റ്റയും സ്റ്റെഫാന്‍ സാവിച്ചും പരുക്ക് മാറിയെത്തിയത് കരുത്താവും. ഗ്രീസ്മാനൊപ്പം ഡീഗോ കോസ്റ്റയും അല്‍വാരോ മൊറാട്ടയും മുന്നേറ്റ നിരയിലെത്തുമ്പോള്‍ യുവന്റസ് പ്രതിരോധത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇറ്റാലിയന്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന യുവന്റസ് റൊണാള്‍ഡോയ്‌ക്കൊപ്പം ഗോള്‍വേട്ടയ്ക്കായി മാരിയോ മാന്‍സുകിച്ച്, പൗളോ ഡിബാല എന്നിവരെയാണ് അണിനിരത്തുക. 

പരിശീലകരായ ഡീഗോ സിമിയോണിയുടേയും മാസിമിലിയാനോ അലേഗ്രിയുടേയും തന്ത്രങ്ങളുടെ പോരാട്ടം കൂടിയായിരിക്കും ഇത്. ഇരുടീമും ഇതിന് മുന്‍പ് രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഒരു കളിയില്‍ അത്‌ലറ്റിക്കോ ജയിച്ചപ്പോള്‍ റണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്നേറ്റം ചാംപ്യന്‍സ് ലീഗിലും തുടരാനാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. സെര്‍ജിയോ അഗ്യൂറോ, റഹിം സ്റ്റെര്‍ലിംഡ്, ഡേവിഡ് സില്‍വ എന്നിവരുടെ സ്‌കോറിംഗ് മികവിനെ സിറ്റി ഉറ്റുനോക്കുമ്പോള്‍ മുന്നേറ്റനിരയുടെ മോശം ഫോം ഷാല്‍ക്കേയെ അലട്ടും.

click me!