ലീച്ചും മൊയീന്‍ അലിയും എറിഞ്ഞ് വീഴ്ത്തി; ശ്രീലങ്കയ്ക്കതെിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

By Web TeamFirst Published Nov 18, 2018, 11:12 AM IST
Highlights
  • ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. 57 റണ്‍സിനായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനവും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 243 റണ്‍സിന് എല്ലാവരും പുറത്തായി.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. 57 റണ്‍സിനായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനവും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 243 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജാക്ക് ലീച്ച്, നാല് വിക്കറ്റ് നേടിയ മൊയീന്‍ അലി എന്നിവരാണ് ലങ്കയുടെ നടുവൊടിച്ച്ത. 88 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ലങ്കക്ക് വേണ്ടിയത് 75 റണ്‍സാണ്. എന്നാല്‍ 18 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. 27 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡിക്‌വെല്ല എട്ട് റണ്‍സ് കൂടി സ്‌കോറിനോട് ചേര്‍ത്ത് പുറത്തായി. സ്‌കോര്‍ ഇംഗ്ലണ്ട് 290, 346, ശ്രീലങ്ക 336, 243. 

വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കക്ക് തുടക്കം പിഴച്ചു. കരുണരത്‌നെ അര്‍ധസെഞ്ചുറി(57) നേടിയെങ്കിലും സില്‍വ(4), ഡിസില്‍വ(1), മെന്‍ഡിസ്(1) എന്നിവര്‍ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങിയതോടെ ലങ്ക എളുപ്പം തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും എയ്ഞ്ചലോ മാത്യൂസിന്റെ(88) ചെറുത്തുനില്‍പ്പ് ലങ്കക്ക് പ്രതീക്ഷ നല്‍കി. ചായക്ക് മുമ്പ് അഞ്ച് വിക്കറ്റ് ശേഷിക്കെ ലങ്കക്ക് ജയത്തിലേക്ക് 82 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ചായക്കുശേഷമുള്ള 20 പന്തുകളില്‍ മാത്യൂസിന്റേയും ദില്‍റുവാന്‍ പേരേരയുടെയും വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ലങ്ക പതറി.

click me!