
മുംബൈ: മലയാളി താരം കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാനു പകരക്കാരനായാണ് കരുൺ ടെസ്റ്റ് ടീമിലെത്തിയത്.
പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരേ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ധവാൻ കളിക്കില്ലെന്ന് ഉറപ്പായിരുന്നു. ധവാന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരേ നടന്ന പരമ്പരയിലും കരുൺ നായർ പകരക്കാരനായി ഇടംപിടിച്ചിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് കരുണിനെ ഇന്ത്യൻ ടിമിലെത്തിച്ചത്. സീസണിൽ 50 റൺസ് ശരാശരിയിൽ 500 റൺസാണ് താരം അടിച്ചുകൂട്ടിയത്.
നേരത്തെ, മറ്റൊരു ഇന്ത്യൻ ഓപ്പണറായ കെ.എൽ.രാഹുലും പരിക്കിനെ തുടർന്ന് ടീമിനു പുറത്തായിരുന്നു. രാഹുലിനു പകരം വെറ്ററൻ താരം ഗൗതം ഗംഭീറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!