തിരുവനന്തപുരം: ഇന്ത്യാ-ന്യൂസിലന്‍ഡ് ട്വന്റി-20ക്ക് വേദിയാവുന്ന കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് രാജ്യത്തെ ഏറ്റവും മികച്ച വിവിധോദ്ദേശ സ്റ്റേഡിയങ്ങളിലൊന്നാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ 10 പ്രത്യേകതകള്‍.
- ഏറ്റവും മികച്ച പുതിയ സ്റ്റേഡിയത്തിനുള്ള ഡേവിഡ് വിക്കേഴ്സ് രാജ്യാന്തര പുരസ്കാരം നേടിയ രാജ്യത്തെ ഏക സ്റ്റേഡിയം.
- ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുള്ള സ്റ്റേഡിയം.
- അപകടമുണ്ടായാല്‍ എട്ടു മിനിട്ടുകൊണ്ട് മുഴുവന്‍ കാണികളെയും ഒഴിപ്പിക്കാന്‍ കഴിയുന്ന രാജ്യാന്തര സുരക്ഷാ നിലവാരമുള്ള സ്റ്റേഡിയം.
- എച്ച്‌ഡി സംപ്രേഷണത്തിന് ഉതകുന്ന രീതിയിലുള്ള ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യ സ്റ്റേഡിയം.
- മഴ പെയ്താലും പെട്ടെന്ന് വെള്ളം ഒഴുകിപോകാന്‍ അനുയോജ്യമായ ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമുള്ള രാജ്യത്തെ അപൂര്‍വം സ്റ്റേഡിയങ്ങളിലൊന്ന്.
- മഴ തോര്‍ന്നാല്‍ ഒരു മണിക്കൂറിനകം മത്സരം തുടങ്ങാനുള്ള സംവിധാനം.
- ഇന്ത്യയിലെ സ്റ്റേഡിയങ്ങളില്‍ ഏറ്റവും വലിയ പ്രസ് ബോക്സുള്ളത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍.
- ഒളിംപിക്സ് മാനദണ്ഡപ്രകാരമുള്ള നീന്തല്‍ക്കുളമുള്ള അപൂര്‍വം സ്റ്റേഡിയങ്ങളിലൊന്ന്
- ക്രിക്കറ്റിനും ഫുട്ബോളിനും പുറമെ ബാസ്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ മത്സരങ്ങള്‍ക്കായി ഇന്‍ഡോര്‍ സസ്പോര്‍ട്സ് സൗകര്യങ്ങള്‍.
- ആകെ നിര്‍മാണ ചെലവ് 375 കോടി രൂപ. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ പൂര്‍ത്തീകരിച്ചു.
About the Author
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...