
കൊച്ചി: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ പി ബാലചന്ദ്രനെ പുറത്താക്കി. രഞ്ജി ട്രോഫിയിലെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബൗളിംഗ് കോച്ച് ടിനു യോഹന്നാന് പകരം ചുമതല നൽകിയതായും കെസിഎ അറിയിച്ചു. അഞ്ച് മത്സരങ്ങളില്‍ 12 പോയിന്റു നേടിയ കേരളം നിലവില്‍ 10 ടീമുകളുള്ള ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്.
സീസണില്‍ ഇനി നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്.അതേസമയം ആരോടും പരിഭവമില്ലെന്നും കേരള ടീമിന് എല്ലാ ആശംസകളും നേരുന്നതായും പി ബാലചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ രഞ്ജി സീസണില്‍ ബാലചന്ദ്രന്‍ പരിശീലിപ്പിച്ച ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തലനാരിഴയ്ക്കാണ് കേരളത്തിന് ക്വാര്‍ട്ടര്‍ ബര്‍ത്ത് നഷ്ടമായത്.
എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഒരു മത്സരംപോലും ജയിക്കാന്‍ കേരളളത്തിനായിട്ടില്ല. നാല് മത്സരങ്ങളില്‍ സമനില നേടിയപ്പോള്‍ ഒരു മത്സരം തോറ്റു. മുംബൈയില്‍ 13ന് ഗോവയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!