
തിരുവനന്തപുരം: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ചരിത്ര വിജയം നേടുമെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ഇക്കുറി കേരളത്തിലെ ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് മലയാളി താരം മുഹമ്മദ് റാഫിയും പറഞ്ഞു .ടീമിന്റെ പരിശീലനം തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണിപ്പോള്‍.
ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം, രണ്ടാം സീസണിലെ മോശം പ്രകടനം.. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളരാതെ മൂന്നാം സീസണിനായി ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. ആന്റണിയോ ജെര്‍മന്‍, ഹെംബര്‍ട്ട് ഹോസു, മൈക്കല്‍ ചോപ്ര എന്നിവരടക്കമുള്ള 15 വിദേശതാരങ്ങള്‍ ടീമിന് കരുത്തായി കൂടെയുണ്ട്. ആരോൺ ഹ്യൂഗ്സ് ആണ് മാര്‍ക്വീതാരം. പരിശീലകനായ സ്റ്റീവ് കോപ്പലാകട്ടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവും.
ഈ മാസം ആറിന് തലസ്ഥാനത്തെ പരിശീലനം പൂര്‍ത്തിയാക്കി ഏഴിന് തായ്‌ലന്‍ഡിലേക്കു തിരിക്കുന്ന ടീം അവിടുത്തെ പരിശീലന ക്യാംപും കഴിഞ്ഞു സപ്റ്റംബര്‍ 20ന് കൊച്ചിയിലെത്തും. ഒക്‌ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!