സ്ലോവേനിയന്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Web Desk |  
Published : Jul 08, 2018, 08:38 PM ISTUpdated : Oct 02, 2018, 06:49 AM IST
സ്ലോവേനിയന്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Synopsis

സ്ലോവേനിയന്‍ ലീഗില്‍ സ്ഥിരം ഗോളടിക്കാരനായ പൊപ്ലാനിക് എത്തുക ഇയാന്‍ ഹ്യൂമിന് പകരക്കാരനായിട്ടായിരിക്കും.

കൊച്ചി: മുന്‍ സ്ലോവേനിയന്‍ അണ്ടര്‍ 20 താരം മറ്റെഹ് പൊപ്ലാനിഹ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും. സ്ലോവേനിയന്‍ ലീഗില്‍ സ്ഥിരം ഗോളടിക്കാരനായ പൊപ്ലാനിക് എത്തുക ഇയാന്‍ ഹ്യൂമിന് പകരക്കാരനായിട്ടായിരിക്കും. കഴിഞ്ഞ രണ്ട് സീസണില്‍ നിന്നായി 40ല്‍ അധികം ഗോളുകളാണ് താരം നേടിയത്.  താരത്തിന്‍റെ വീഡിയോ സംഭാഷണം കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. ഉടന്‍ കാണാമെന്ന് പൊപ്ലാനിഹ് വീഡിയോയിലൂടെ പറയുന്നു.

2014 സീസണ്‍ മുതല്‍ സ്ലോവേനിയന്‍ രണ്ടാം ഡിവിഷനിലെ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ആദ്യ മൂന്നില്‍ ഉണ്ടാകുന്ന താരമാണ് പൊപ്ലാനിക്. 25കാരനായ താരം മൊണ്ടാന, സരിക ക്രഞ്ച് എന്നീ ടീമുകള്‍ക്കായും സ്ലൊവേനിയയില്‍ കളിച്ചിട്ടുണ്ട്. സ്ലോവേനിയയുടെ ദേശീയ ടീമിന്റെ അണ്ടര്‍ 21, അണ്ടര്‍ 18 ടീമുകളിലും താരം കളിച്ചിട്ടുണ്ട്. 

സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം വിദേശ സൈനിങ്ങാണ്. നേരത്തെ ഫ്രഞ്ച് താരം സിറിലിനെയും സെര്‍ബിയന്‍ താരം സ്ലാവിയയെയും കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി ടീമില്‍ എത്തിച്ചിരുന്നു. ഒപ്പം ലാകിച് പെസിച്, കെസിറോണ്‍ കിസിറ്റോ, പെകൂസണ്‍ എന്നിവരുടെ കരാര്‍ പുതുക്കുകയും ചെയ്തിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ