രഞ്ജി ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം

Web Desk |  
Published : Oct 20, 2016, 12:17 PM ISTUpdated : Oct 05, 2018, 03:24 AM IST
രഞ്ജി ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം

Synopsis

ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 223 റണ്‍സ് എന്ന നിലയിലാണ് കേരളം. കേരളത്തിനുവേണ്ടി സച്ചിന്‍ ബേബി(പുറത്താകാതെ 51), ജലജ് സക്‌സേന(പുറത്താകാതെ 58) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. രോഹന്‍ പ്രേം 41 റണ്‍സും ഭവിന്‍ തക്കര്‍ 38 റണ്‍സും നേടി. കളി അവസാനിക്കുമ്പോള്‍ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയുമാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പുറത്താകാതെ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു വി സാംസണ്‍ 15 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ വി എ ജഗദീഷിന് അഞ്ച് റണ്‍സ് മാത്രമെ നേടാനായുള്ളു.

രഞ്ജിയില്‍ ഗ്രൂപ്പ് സിയില്‍ മല്‍സരിക്കുന്ന കേരളത്തിന്റെ മൂന്നാമത്തെ മല്‍സരമാണിത്. ആദ്യ മല്‍സരത്തില്‍ ജമ്മു കശ്‌മീരിനെതിരെ സമനില നേടിയ കേരളം രണ്ടാം മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ അവിശ്വസനീയമാംവിധം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഒഴിവാക്കിയത്', യുവ ഓപ്പണറെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ ചീഫ് സെലക്ടര്‍
രക്ഷകരായി മുഹമ്മദ് അസറുദ്ദീനും ബാബാ അപരാജിതും, വിജയ് ഹസാരെയില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍