
ചെന്നൈ: രഞ്ജി ട്രോഫിയില്‍ കേരളം നാളെ തമിഴ്‌നാടിനെതിരെ. ചെന്നൈ എം. എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്. 13 പോയിന്റ് കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. തമിഴ്‌നാടിന് ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രമാണ് നേടാനായത്. ഒരു മത്സരം പരാജയപ്പെട്ട ടീം മൂന്ന് മത്സരങ്ങളില്‍ സമനില വഴങ്ങി.
ആദ്യം നടന്ന കേരളം- ഹൈദരാബാദ് മത്സരം സമനിലയിലായിരുന്നു. ആന്ധ്രയെ കീഴടക്കിയ കേരളം ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍ മധ്യപ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഒന്നാം ഇന്നിംഗ്‌സിലെ തകര്‍ച്ചയാണ് ആ മത്സരത്തില്‍ കേരളത്തിന് വിനയായത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് കേരളത്തിന് തലവേദനയാണ്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതൊഴിച്ചാല്‍ താരത്തിന് മറ്റൊരു ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചിട്ടില്ല. ഈ മത്സരത്തിലെങ്കിലും ഒരു മികച്ച പ്രകടനം താരത്തിന്റെ ബാറ്റില്‍ നിന്നുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!