രഞ്ജി: തമിഴ്‌നാടിനെ ഓള്‍ഔട്ടാക്കി പേസര്‍മാര്‍; കേരളം ബാറ്റിങ് തുടങ്ങി; സഞ്ജു ക്രീസില്‍

By Web TeamFirst Published Dec 7, 2018, 12:19 PM IST
Highlights

തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 48 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുളളത്. പി. രാഹുല്‍ (21), സഞ്ജു വി. സാംസണ്‍ (0) എന്നിവരാണ് ക്രീസില്‍.

ചെന്നൈ: തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 48 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലുളളത്. പി. രാഹുല്‍ (21), സഞ്ജു വി. സാംസണ്‍ (0) എന്നിവരാണ് ക്രീസില്‍. തമിഴ്‌നാടിന്റെ ആദ്യ ഇന്നിങ്‌സ് 268ല്‍ അവസാനിച്ചിരുന്നു. പേസര്‍മാരായ സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി നാലും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ അരുണ്‍ കാര്‍ത്തിക് (22), ജലജ് സക്‌സേന (4) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അരുണ്‍ കാര്‍ത്തികിനെ റാഹില്‍ ഷാ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ സക്‌സേന, ടി. നടരാജന്റെ പന്തില്‍ ബൗള്‍ഡായി. 

നേരത്തെ വന്‍തകര്‍ച്ചയെ നേരിട്ടിരുന്ന തമിഴ്‌നാടിനെ ഷാറുഖ് ഖാന്‍ പുറത്താവാതെ നേടിയ 92 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നേരത്തെ ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് 87 റണ്‍സെടുത്ത് പുറത്തായിരുന്നു. 29 റണ്‍സെടുത്ത എം. മുഹമ്മദ് മികച്ച പിന്തുണ നല്‍കി.

വിഷ്ണു വിനോദിനെ വിക്കറ്റ് കീപ്പറാക്കിയാണ് കേരളം ഇറങ്ങിയത്. ഫോം കിട്ടാതെ ബുദ്ധിമുട്ടുന്ന സഞ്ജു സാംസണ് ഭാരം ഒഴിവാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷ്ണു വിനോദിനെ വിക്കറ്റ് കീപ്പറാക്കിയത്.

click me!