കോലി എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്ററാവും: സംഗക്കാര

Published : Aug 04, 2018, 04:20 PM ISTUpdated : Aug 04, 2018, 04:23 PM IST
കോലി എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്ററാവും: സംഗക്കാര

Synopsis

കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാകും. സച്ചിന്‍റെ ചില പ്രധാന റെക്കോര്‍ഡുകളെങ്കിലും കോലിക്ക് മുന്നില്‍ വഴിമാറുമെന്നും സംഗക്കാര തറപ്പിച്ചു പറയുന്നു. സച്ചിന്‍റെ 100 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് തകരുമോ എന്ന ചോദ്യത്തിനും സംഗക്കാരയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്.

ബര്‍മിംഗ്ഹാം: ലോകത്തെ ഒട്ടുമിക്ക പിച്ചുകളിലും റണ്‍ദാഹം തീര്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ബാലികേറാമലയായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കോലി ഈ ചരിത്രം തിരുത്തി. ഇതിന് പിന്നാലെ കോലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കുമാര്‍ സംഗക്കാര.

കോലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമാകുമെന്ന് സംഗക്കാര പറയുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ റെക്കോര്‍ഡുകള്‍ മിക്കതും കോലിക്ക് മുന്നില്‍ വഴിമാറുമെന്നും സംഗക്കാര വ്യക്തമാക്കി. 'സമകാലിക ക്രിക്കറ്റിലെ മികച്ച താരം കോലിയാണ്. എന്നാല്‍ കളിയില്‍ പ്രായത്തെക്കാള്‍ പക്വത കോലി ഇതിനകം കൈവിരിച്ചിട്ടുണ്ട്. സച്ചിന്‍റെ ചില പ്രധാന റെക്കോര്‍ഡുകള്‍ കോലിക്ക് മുന്നില്‍ വഴിമാറും'- ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് സംഗക്കാര പറഞ്ഞു. 

സച്ചിന്‍റെ 100 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് കോലിക്ക് മുന്നില്‍ വഴിമാറുമോ എന്ന ചോദ്യത്തിന് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'കോലി എത്രകാലം ക്രിക്കറ്റ് കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റെക്കോര്‍ഡ് തകര്‍ക്കപ്പെടാനുള്ള സാധ്യത'. എഡ്ജ്ബാസ്റ്റണിലെ 149 റണ്‍സോടെ കോലിയെ വാനോളം പുകഴ്‌ത്തി ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഗക്കാര അഭിപ്രായം തുറന്നുപറഞ്ഞത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്