അസ്‌ഹറും ദ്രാവിഡും ധോണിയും തലകുനിച്ചിടത്ത് നാകനായി കോലി

By Web DeskFirst Published Feb 14, 2018, 2:48 PM IST
Highlights

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ കളിച്ച അഞ്ചാം പരമ്പരയിലാണ് ടീം ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ 1992ൽ ആയിരുന്നു ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. 5-2ന് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. 2006ൽ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ച നാല് ഏകദിനങ്ങളിലും ഇന്ത്യ തോറ്റു. 2011ൽ ധോണി നായകനായി എത്തിയിട്ടും രണ്ടിനെതിരെ മൂന്ന് ജയവുമായി ദക്ഷിണാഫ്രിക്ക ആധിപത്യം നിലനിർത്തി.

ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ എത്തിയത് 2013ൽ. ധോണി തന്നെയായിരുന്നു ആ പരമ്പരയിലും നായകന്‍. പരമ്പരയിലെ രണ്ട് കളിയും ദക്ഷിണാഫ്രിക്ക ജയിച്ചു. വിരാട് കോലിയും സംഘവും ഇന്നലെ പോർട്ട് എലിസബത്തിൽ നേടിയത് ഇന്ത്യ കാൽനൂറ്റാണ്ടിലേറെയായി കാത്തിരുന്ന വിജയമായിരുന്നു.

അഞ്ചു വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക നാട്ടിൽ ഏകദിന പരമ്പര തോൽക്കുന്നത്. 2013ൽ പാകിസ്ഥാനാണ് ഇന്ത്യക്ക് മുൻപ് ദക്ഷിണാഫ്രിക്കയിൽ പരമ്പര വിജയം സ്വന്തമാക്കിയത്. 2016 ജൂൺ മുതൽ ഇന്ത്യ നേടുന്ന ഒൻപതാമത്തെ പരമ്പര വിജയം കൂടിയാണിത്. നേരത്തേ, സിംബാംബ്‍വേ, ന്യുസീലൻഡ്,, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകൾക്കെതിരെയും ഇന്ത്യ പരമ്പര നേടിയിരുന്നു

click me!