
മെല്‍ബണ്‍: ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. 22കാരനായ കുല്‍ദീപ് ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായി മാറുമെന്നാണ് വോണിന്റെ പ്രവചനം. സമീപകാലത്ത് ഇന്ത്യയിലെത്തിയപ്പോള്‍ കുല്‍ദീപിനെ കണ്ടിരുന്നുവെന്നും കുല്‍ദീപിന്റെ ബൗളിംഗ് ശരിക്കും ആസ്വദിച്ചുവെന്നും വോണ്‍ വ്യക്തമാക്കി. ഓസ്ട്രേലിയയെ വെള്ളം കുടിപ്പിക്കുന്ന കുല്‍ദീപിന്റെ ബൗളിംഗും താന്‍ ആസ്വദിച്ചുവെന്ന് വോണ്‍ ട്വിറ്ററില്‍ പറഞ്ഞു.
ക്ഷമയോടെ തന്റെ പ്രതിഭ തേച്ചുമിനുക്കി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാനായാല്‍ നിലവിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായ പാക്കിസ്ഥാന്റെ യാസിര്‍ ഷായ്ക്ക് വെല്ലുവിളിയാവാനും ലോകത്തിലെ ഏറ്റവും മികച്ച ലെഗ്സ്പിന്നറാകാനും കഴിയുമെന്നും വോണ്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തില്‍ ഹാട്രിക്ക് അടക്കം ഏഴ് വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്.
നാലാം മത്സരത്തില്‍ കുല്‍ദീപിന് വിശ്രമം നല്‍കി. അഞ്ചാം മത്സരത്തിലിറങ്ങിയ കുല്‍ദീപിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഓസീസ് ബാറ്റിംഗ് നിരയെ വെള്ളംകുടിപ്പിചിരുന്നു. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റിലാണ് കുല്‍ദീപ് അരങ്ങേറ്റം കുറിച്ചത്. ആ മത്സരത്തില്‍ നാലു വിക്കറ്റുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക ശക്തിയായ കുല്‍ദീപ് 11 ഏകദിനങ്ങളില്‍ നിന്നായി ഒമ്പത് വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇതില്‍ ഓസ്ട്രേലിയക്കെതിരെ നേടി ഹാട്രിക്കും ഉള്‍പ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!