മെസിക്ക് 400-ാം ലാ ലിഗ ഗോള്‍; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

Published : Jan 14, 2019, 06:55 AM ISTUpdated : Jan 14, 2019, 06:57 AM IST
മെസിക്ക് 400-ാം ലാ ലിഗ ഗോള്‍; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

Synopsis

ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോൽപിച്ചു. സൂപ്പര്‍താരം ലിയോണല്‍ മെസി ലാ ലിഗയില്‍ 400 ഗോളുകള്‍ പൂര്‍ത്തിയാക്കി. 53-ാം മിനുറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോള്‍.   

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോൽപിച്ചു. സൂപ്പർ താരം ലിയോണൽ മെസി നാനൂറാം ഗോൾ നേടിയ മത്സരത്തിൽ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി. 435-ാം മത്സരത്തിലാണ് മെസിയുടെ നേട്ടം. 53-ാം മിനുറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോള്‍. 

യൂറോപ്പിലെ ലീഗുകളിൽ ഒന്നിൽ മാത്രമായി 400 ഗോൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസി അർഹനായി. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, ഇറ്റാലിയൻ ലീഗ് എന്നിവയിൽ നിന്നായി 409 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആകെ ഗോൾ നേട്ടത്തിൽ മുന്നിൽ. ജയത്തോടെ അത്‍ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്‍റ് ലീഡുമായി ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയ്ക്ക് 19 കളിയില്‍ 43 പോയിന്‍റുണ്ട്. 

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. ലെവാന്‍റയെ മറുപടിയില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ തോൽപ്പിച്ചു. 57-ാം മിനിറ്റില്‍ അന്‍റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടി. 19 കളിയിൽ 38 പോയിന്‍റുമായി അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്ത് തുടരും. പതിനൊന്നാം സ്ഥാനത്താണ് ലെവാന്റെ. കഴിഞ്ഞ ദിവസം കോപ്പാ ഡെൽറേയിൽ ബാഴ്സസലോണയെ ലെവാന്‍റെ അട്ടിമറിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്