റൊണാള്‍ഡോ കുരുക്കില്‍; പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്നു

Published : Oct 02, 2018, 02:13 PM IST
റൊണാള്‍ഡോ കുരുക്കില്‍; പീഡന കേസ് പോലീസ് വീണ്ടും അന്വേഷിക്കുന്നു

Synopsis

യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതി വീണ്ടും അന്വേഷിക്കാന്‍ ലാസ്‌വെഗാസ് പോലീസ് തീരുമാനം. റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണത്തെക്കുറിച്ചാണ് പോലീസ് വീണ്ടും അന്വേഷിക്കുന്നത്. ഇര നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


മിലാന്‍: യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതി വീണ്ടും അന്വേഷിക്കാന്‍ ലാസ്‌വെഗാസ് പോലീസ് തീരുമാനം. റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണത്തെക്കുറിച്ചാണ് പോലീസ് വീണ്ടും അന്വേഷിക്കുന്നത്. ഇര നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇവരുടെ ആരോപണം. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു. ഒമ്പതുവര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.

കാതറിന്‍ മയോര്‍ഗയ്ക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നടപടികള്‍മൂലമുണ്ടായ പരുക്കുകള്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ക്കും കോടതിക്കു മുമ്പില്‍ റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് തെളിയിക്കുകയാണ് ഈ നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നത്’ എന്നാണ് മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്‌ലി സ്റ്റൊവാള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്