ജന്‍മനാട്ടില്‍ സ്ഥാപിച്ച മെസിയുടെ പ്രതിമ വീണ്ടും തല്ലി തകർത്തു

By Web DeskFirst Published Dec 4, 2017, 2:07 PM IST
Highlights

ബ്യൂണസ് ഐറിസ്: അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ സ്‌ഥാപിച്ചിരുന്ന, ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പ്രതിമയ്ക്കു നേരെ വീണ്ടും ആക്രമണം.  കഴിഞ്ഞ വര്‍ഷം ജൂണിൽ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് വീണ്ടും ഭാഗികമായി തകർക്കപ്പെട്ടത്.  

ഈ വര്‍ഷം ജനുവരിയിലും സമാനാമായ രീതിയില്‍ പ്രതിമ തകര്‍ത്തിരുന്നു. ഇരു കാലുകളും മുറിച്ചുമാറ്റി നടപ്പാതയില്‍ വിണുകിടക്കുന്ന നിലയിലാണ് പ്രതിമ ഇപ്പോഴുള്ളത്. സംഭവത്തിന് പിന്നിലാരാണെന്നതിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലെയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജന്‍മനാട്ടില്‍ പ്രതിമ സ്ഥാപിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ ലോകഫുട്ബോളർക്കുള്ള പുരസ്കാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ആദ്യ സംഭവമുണ്ടായത്.

click me!