
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പരസ്യമായ വിമര്‍ശനവുമായി രംഗത്ത്. തങ്ങള്‍ക്ക് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്‍റാണ് കെകെആറിനോട് ഏറ്റ തോല്‍വി എന്നാണ് സിഎസ്കെ കോച്ച് തുറന്ന് പറയുന്നത്. ക്യാച്ചുകള്‍ കളഞ്ഞ് മത്സരം കയ്യില്‍ നിന്നും വിട്ടുകളഞ്ഞത് രവീന്ദ്ര ജഡേജയാണെന്ന് ഫ്ലെമിംഗ് തുറന്നു പറഞ്ഞു.
ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജ പോലും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ തങ്ങളെങ്ങനെ ജയിക്കാനാണെന്ന് മുന്‍ ന്യൂസിലാന്‍റ് ക്യാപ്റ്റന്‍ തുറന്ന് ചോദിക്കുന്നു. ഫീല്‍ഡര്‍മാരുടെ മോശം പ്രകടനം ബൗളിംഗിനേയും ബാധിക്കുമെന്നും അത് ടീമിന് വലിയ പ്രശ്‌നമാകുമെന്നും ഫ്‌ലെമിംഗ് പറയുന്നു.
ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ സീസണ്‍ ആണ് ഇത്തവണ. അത് കൊണ്ട് തന്നെ നന്നായി അധ്വാനിച്ചാല്‍ മാത്രമേ വിജയം നേടാനാകൂ. കൊല്‍ക്കത്തയ്‌ക്കെതിരെ ഫീല്‍ഡിംഗാണ് തങ്ങളെ ചതിച്ചത്. ചെന്നൈ പരിശീലകന്‍ പറഞ്ഞുനിര്‍ത്തി. കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ചെന്നൈ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 177 റണ്‍സ് നേടിയപ്പോള്‍, 17.4 ഓവറുകളില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!